Connect with us

Kerala

പൊതുമരാത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ്ങിന്; മന്ത്രി റിപ്പോര്‍ട്ട് തേടി

എംജി റോഡിലാണ് നഗരസഭ 5000 രൂപ പ്രതിമാസ വാടകക്ക് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് സ്‌പേസ് അനുവദിച്ചത്

Published

|

Last Updated

തിരുവനന്തപുരം  |  തിരുവനനന്തപുരത്ത്റോ ഡ് വാടകക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി പി എ മുഹമ്മദ് റിയാസ് .റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗര സഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിയെന്നാണ് അരാപോണം. എംജി റോഡിലാണ് നഗരസഭ 5000 രൂപ പ്രതിമാസ വാടകക്ക് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് സ്‌പേസ് അനുവദിച്ചത്. ഇത് വിവാദമായതോടെയാണ് നടപടി.

 

Latest