Connect with us

National

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു; മൂന്നുപേര്‍ മരിച്ചു

പബ്ബില്‍ കുടുങ്ങിക്കിടന്നവരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളാണ് മരണപ്പെട്ടവര്‍.

Published

|

Last Updated

ചെന്നൈ | ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് മൂന്നുപേര്‍ മരിച്ചു. ആല്‍വാര്‍പേട്ടിലെ സെഖ്‌മെന്റ് പബ്ബിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്. ഇന്ന് രാത്രി എട്ടോടെയാണ് അപകടം. മരണപ്പെട്ടവര്‍ അതിഥി തൊഴിലാളികളാണ്. ഡിണ്ടിഗലില്‍ നിന്നുള്ള സൈക്ലോണ്‍ രാജ് , മണിപ്പൂര്‍ സ്വദേശികളായ മാക്‌സ്, ലോല്ലി എന്നിവരാണ് മരിച്ചത്.

ഐ പി എല്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ നിരവധി പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. പബ്ബില്‍ കുടുങ്ങിക്കിടന്നവരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. ബോട്ട് ക്ലബ് മെട്രോ സ്‌റ്റേഷന്റെ തുരങ്ക നിര്‍മാണം നടക്കുന്ന ഭാഗത്തുനിന്ന് 50 അടി മാത്രം അകലെയാണ് പബ്ബ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ തുരങ്ക നിര്‍മാണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍, മെട്രോ സ്‌റ്റേഷന്‍ അധികൃതര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് തുരങ്ക നിര്‍മാണ പ്രവര്‍ത്തനം നടന്നിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

രാജ അണ്ണാമലൈ പുരത്തു നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. മരുതം കോപ്ലംക്‌സില്‍ നിന്ന് കമാന്‍ഡോ സംഘവും അഡയാറില്‍ നിന്ന് ദേശീയ ദുരന്ത രക്ഷാ സേനയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കിഴക്കന്‍ ചെന്നൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ജി ധര്‍മരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

 

 

Latest