Connect with us

Kuwait

പുതുവത്സരാഘോഷ പരിപാടികള്‍ക്ക് വിലക്ക്

വിലക്ക് കുവൈത്ത് മുന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ 40 ദിവസം വരെ ദുഃഖാചരണം നിലനില്‍ക്കുന്നതിനാലും ഫലസ്തീന്‍ ജനതയോടുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ ഭാഗമായും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പരമ്പരാഗത ആചാരങ്ങളും ദേശീയ ദുഃഖാചരണ വേളയില്‍ പാലിക്കേണ്ട മര്യാദകളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.

പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായുള്ള ഒത്തുചേരലുകള്‍ക്കും മറ്റും ആഹ്വാനം ചെയ്യുന്നവരെ സൈബര്‍ കുറ്റാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്ത് മുന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ 40 ദിവസം വരെ ദുഃഖാചരണം നിലനില്‍ക്കുന്നതിനാലും ഫലസ്തീന്‍ ജനതയോടുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ ഭാഗമായും രാജ്യത്ത് നേരത്തെ തന്നെ ആഘോഷ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയി രുന്നു.