Connect with us

Kerala

തൃശൂര്‍ കുന്നംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 13 പേര്‍ക്ക് പരുക്ക്

കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ആര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Published

|

Last Updated

തൃശൂര്‍ | കുന്നംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ആര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

 

Latest