Kerala
വിയ്യൂര്‍ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു
നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാള്‍.
തൃശൂര്‍ | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന്‍ ജയില്‍ ചാടി. മോഷണക്കേസ് പ്രതി തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് ജയില്‍ ചാടിയത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാള്‍.
പൂന്തോട്ടം നനക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഇയാള്‍ രക്ഷപെട്ടത്.ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി വിയ്യൂര്‍ പോലീസ് അറിയിച്ചു.







