Connect with us

Kerala

പ്രധാനമന്ത്രിയുടെ വരവ് കേരളത്തില്‍ ബിജെപിക്ക് വോട്ടാക്കാനാകില്ല:വി ഡി സതീശന്‍

കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും വി ഡി സതീശന്‍

Published

|

Last Updated

മലപ്പുറം |  ബിജെപി കേരളത്തില്‍ അപ്രസക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും രക്ഷയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.പ്രധാനമന്ത്രിക്ക് കേരളത്തില്‍ ക്യാമ്പയിന്‍ നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ് വോട്ടാകില്ല.

കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തില്‍ യുഡിഎഫ് ചച്ച ചെയ്ത് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ചോര കാണുമ്പോള്‍ ആഹ്ലാദിക്കുന്ന സാഡിസ്റ്റാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ പറഞ്ഞു