Connect with us

അടിതട

ജൂണ്‍ നാല് ബി ജെ ഡിയുടെ കാലഹരണ തീയതി: മോദി

ഒഡിഷക്കുള്ള പുതിയ അവസരങ്ങളുടെ ഉദയസൂര്യനാണ് ബി ജെ പിയെന്ന് മോദി. ആറാം തവണയും ഒഡിഷ മുഖ്യമന്ത്രിയായി ഞാൻ തന്നെ അധികാരത്തിൽ വരുമെന്ന് നവീന്‍ പട്‌നായിക്.

Published

|

Last Updated

ജൂണ്‍ നാല് ബി ജെ ഡി സര്‍ക്കാറിന്റെ ‘കാലഹരണ തീയതി’യാണ്. ഒഡിഷക്കുള്ള പുതിയ അവസരങ്ങളുടെ ഉദയസൂര്യനാണ് ബി ജെ പി. വെള്ളം, ഫലഭൂയിഷ്ഠ മണ്ണ്, ധാതുവിഭവങ്ങള്‍, നീണ്ട തീരദേശം, ചരിത്രം, സംസ്‌കാരം എന്നിങ്ങനെ ഒഡിഷക്ക് ദൈവം ഒരുപാട് നല്‍കി. പിന്നെ എന്തുകൊണ്ടാണ് ഇന്നാട്ടുകാര്‍ ദരിദ്രരായത്? അതിനുത്തരം ‘കൊള്ള’ എന്നതാണ്.

ബി ജെ പി പകല്‍ക്കിനാവ് കാണുന്നു: നവീന്‍ പട്‌നായിക്
ഒഡിഷയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുകമെന്നത് ബി ജെ പിയുടെ പകല്‍ക്കിനാവ് മാത്രമാണ്. കുറേനാളായി അവരിത് കാണാന്‍ തുടങ്ങിയിട്ട്.

ജൂണ്‍ ഒമ്പതിന് രാവിലെ 11.30നും ഉച്ചക്ക് 1.30നുമിടയില്‍ തുടര്‍ച്ചയായ ആറാം തവണയും ഞാന്‍ തന്നെ ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.

 

 

Latest