Connect with us

Kerala

മുന്‍ വൈരാഗ്യം; അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

ഇക്കഴിഞ്ഞ 17ാം തീയതി രാത്രി 11 മണിയോടെ ആയിരുന്നു സംഭവം

Published

|

Last Updated

തിരുവല്ല | മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍ വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ കവിയൂര്‍ സ്വദേശിയായ യുവാവ് തിരുവല്ല പോലീസിന്റെ പിടിയിലായി. കവിയൂര്‍ മാറമല കോളനിയില്‍ മനു എന്ന് വിളിക്കുന്ന അനീഷ് മാത്യു (30) ആണ് പിടിയിലായത്.

കവിയൂര്‍ കൊണ്ടൂര്‍ മേപ്പുറത്ത് വീട്ടില്‍ ശ്രീരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 17ാം തീയതി രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിവില്‍ പോയ അനീഷിനെ വെള്ളിയാഴ്ച വൈകിട്ടോടെ തിരുവല്ല സി ഐ പി എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ബന്ധുവീട്ടില്‍ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.

Latest