Connect with us

National

പാസഞ്ചര്‍ ട്രെയിനുകളില്‍ കൊവിഡ് കാലത്തിനു മുമ്പുള്ള ടിക്കറ്റ് നിരക്ക് പുനസ്ഥാപിച്ചു

മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | ട്രെയിനുകളില്‍ കൊവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ച് റെയില്‍വേ. മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കി. കൊവിഡിനു മുമ്പുള്ള പഴയ നിരക്ക് പുനസ്ഥാപിക്കുകയായിരുന്നു.

യു ടി എസ് ആപ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് നോര്‍ത്തേണ്‍ റെയില്‍വേയില്‍ നടപ്പാക്കിത്തുടങ്ങിയത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പിലാക്കുമെന്ന് റെയില്‍വേ അറിയിച്ചു.

Latest