Connect with us

Kerala

ബസിന് മുന്നില്‍ സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സംഭവത്തില്‍ ഫര്‍ഹാനെതിരെ പോലീസ് കേസെടുത്തിരുന്നു

Published

|

Last Updated

കോഴിക്കോട് |  മീഞ്ചന്തയില്‍ ബസിന് കടന്നു പോകാന്‍ കഴിയാത്ത വിധം സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി എംവിഡി. സംഭവത്തില്‍ കല്ലായി സ്വദേശി ഫര്‍ഹാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഫര്‍ഹാനെതിരെ പോലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്.സ്വകാര്യ ബസിന് മുന്നില്‍ മീറ്ററുകളോളമാണ് യുവാവ് സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തിയത്.

യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങള്‍ യുവാവും ബസ് ഡ്രൈവറും തമ്മില്‍ ഇല്ലയെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.