National
ഹമാസ് അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി
ഇസ്‌റാഈല്‍ എംബസി, ജൂത ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഹമാസ് അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഡല്‍ഹിയിലെങ്ങും പ്രത്യേക ജാഗ്രതക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇസ്‌റാഈല്‍ എംബസി, ജൂത ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അക്രമ സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു.