Connect with us

SFI

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇല്ല; റാഗിങ്ങില്‍ പങ്കെടുത്തവരെ എസ് എഫ് ഐ പുറത്താക്കി: പി എം ആര്‍ഷോ

വിദ്യാര്‍ഥിയെ എസ് എഫ് ഐ കൊലപ്പെടുത്തിയെന്ന് വരുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ആര്‍ഷോ

Published

|

Last Updated

കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ എസ് എഫ് ഐ കൊലപ്പെടുത്തിയെന്ന് വരുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു.

ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. റാഗിങ് നടന്നുവെന്ന കോളജിന്റെ കണ്ടെത്തല്‍ 22ന് പുറത്തുവന്നു. തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെ നാലു പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി.

നിലവില്‍ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതില്‍ നാല് പേര്‍ക്ക് മാത്രമാണ് എസ് എഫ് ഐയുമായി ബന്ധമുള്ളതെന്നും കുറ്റക്കാരെ എസ് എഫ് ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും പി എം ആര്‍ഷോ പറഞ്ഞു.

 

Latest