Connect with us

Kerala

പോക്‌സോ കേസ്: പ്രതിക്ക് 14 വര്‍ഷം കഠിനതടവ്, ഒന്നരലക്ഷം രൂപ പിഴ

ഉമ്മന്നൂര്‍ പ്ലാപ്പള്ളി കാക്കത്താനം ദീപു ഭവനില്‍ ദീപുവിനെ (35)നെയാണ് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ വി നൈന ശിക്ഷിച്ചത്.

Published

|

Last Updated

കൊട്ടാരക്കര | പോക്‌സോ കേസില്‍ പ്രതിക്ക് 14 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഉമ്മന്നൂര്‍ പ്ലാപ്പള്ളി കാക്കത്താനം ദീപു ഭവനില്‍ ദീപുവിനെ (35)നെയാണ് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ വി നൈന ശിക്ഷിച്ചത്.

2023 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ പുറംജോലിക്ക് വന്ന യുവാവ് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിനകത്തേക്ക് പ്രവേശിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

കൊട്ടാരക്കര ഇന്‍സ്‌പെക്ടറായിരുന്ന വി എസ് പ്രശാന്താണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടറായിരുന്ന എന്‍ ബിജുവാണ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷുഗു സി തോമസ് ഹാജരായി. കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. 17 തൊണ്ടിമുതലും ഹാജരാക്കി.

Content Highlights:
In a POCSO case, the court sentenced the accused to 14 years of rigorous imprisonment. A fine of Rs 1.5 lakh was also imposed on the convict. The verdict reinforces legal strictness against offenses targeting minors, as reported by Siraj Live.

Latest