Connect with us

National

അനധികൃതമായി സ്‌കൂളില്‍ പ്രവേശിച്ചെന്ന്; അഭിജീത് ദിപ്കെക്കെതിരെ കേസ്

അജിങ്ക്യ ഷിന്‍ഡെ ഉള്‍പ്പെടെയുള്ള മറ്റ് സി ജെ പി പ്രവര്‍ത്തകക്കെതിരയും കേസെടുത്തിട്ടുണ്ട്.

Published

|

Last Updated

മുംബൈ | അനുവാദമില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) കണ്‍വീനര്‍ അഭിജീത് ദിപ്‌കെക്കെതിരെ കേസ്. അജിങ്ക്യ ഷിന്‍ഡെ ഉള്‍പ്പെടെയുള്ള മറ്റ് സി ജെ പി പ്രവര്‍ത്തകക്കെതിരയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ലാതൂരിലെ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഔസക്ക് സമീപത്തെ ജവാലിയിലുള്ള ജില്ലാ പരിഷത്ത് (ദജ) ഉറുദു സ്‌കൂളിലെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

‘സ്‌കൂള്‍ ഠീക്ക് കരോ’ (സ്‌കൂളുകള്‍ മെച്ചപ്പെടുത്തൂ) ക്യാമ്പയിനിന്റെ ഭാഗമായാണ് ദീപ്കെ സ്‌കൂളിലെത്തിയത്. ദീപ്കെയും പ്രവര്‍ത്തകരും അനുമതിയില്ലാതെ സ്‌കൂളില്‍ പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറത്താലി (53) നല്‍കിയ പരാതിയിലാണ് എഫ് ഐ ആര്‍.

സന്ദര്‍ശനം ക്ലാസുകള്‍ മുടങ്ങാനും ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനും ഇടയാക്കിയെന്നും പരാതിയിലുണ്ട്. സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, മറ്റൊരു സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ തങ്ങളുടെ സ്‌കൂളിലെത്തിച്ച് ക്ലാസുകളിലിരുത്തി, അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുമെന്ന ഭീഷണി മുഴക്കി തുടങ്ങിയ ആരോപണങ്ങളും അധ്യാപകന്‍ ഉന്നയിച്ചിട്ടുണ്ട്.

Content Highlights: Police in Maharashtra’s Latur district registered an FIR against Cockroach Janta Party convener Abhijeet Dipke for entering a Zilla Parishad school without permission. A local teacher alleged that Dipke disrupted school operations, filmed interactions, and threatened staff during his visit. Case was filed under Bharatiya Nyaya Sanhita sections for trespassing and criminal intimidation.

 

Latest