Kerala
ലഹരി മരുന്ന് കടത്ത്; തൃശൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍
തൃശൂര്‍ സ്വദേശി ജിതിനെ ആണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന 142 ഗ്രാം മെത്താംഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
പാലക്കാട് | വാളയാറില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി ജിതിനെ ആണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന 142 ഗ്രാം മെത്താംഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
എറണാകുളത്തേക്കുള്ള എയര്‍ബസിലാണ് ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്. വാളയാര്‍ എക്‌സൈസ് പോസ്റ്റിലെ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു.
Content Highlights:
A youth hailing from Thrissur has been arrested by police officials for involvement in illegal drug smuggling. Authorities seized contraband during the targeted anti-narcotics operation in the region. Further investigation is underway to trace the network behind the drug distribution.


