Connect with us

Kerala

ഉപ്പളയില്‍ റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിച്ചുമാറ്റി

ഒരുസംഘം പ്ലസ്ടു വിദ്യാര്‍ഥികള്‍ ബലമായി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിക്കുകയായിരുന്നു

Published

|

Last Updated

കാസര്‍കോട്      |  ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരയാക്കി. ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ബലമായി മുടി മുറിച്ചുമാറ്റിയത്. റാഗിംഗിന്റെ പേരിലായിരുന്നു ക്രൂരത. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയില്‍വെച്ചാണ് സംഭവം.

ഒരുസംഘം പ്ലസ്ടു വിദ്യാര്‍ഥികള്‍ ബലമായി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം, റാഗിങ് നടന്നത് സ്‌കൂള്‍ കോമ്പൗണ്ടിനകത്തു വച്ചല്ലെന്നും കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നുമാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം.

 

Latest