Connect with us

Kerala

പ്ലസ് വണ്‍ ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക; അപേക്ഷിച്ചവരില്‍ പകുതിപ്പേരും മെറിറ്റ് സീറ്റിന് പുറത്ത്

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അപേക്ഷിച്ചവരില്‍ പകുതിപ്പേരും മെറിറ്റ് സീറ്റിന് പുറത്ത്. 4,65,219 പേരാണ് സീറ്റിന് അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റില്‍ 2,18,418 പേര്‍ക്കാണ് കിട്ടിയത്. മെറിറ്റില്‍ ബാക്കി 52,718 സീറ്റാണുള്ളത്. 1,21,318 പേരാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 41,906 മാത്രമായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് പോലും മെറിറ്റ് സീറ്റില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലബാര്‍ ജില്ലകളിലും തിരുവനന്തപുരത്തും 20 ശതമാനം സീറ്റ് കൂട്ടിയെങ്കിലും അത് തികയാത്ത സ്ഥിതിയാണ്.

എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടാത്തതിന്റെ ആശങ്കയ്ക്കിടെയാണ് നാളെ മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കുന്നത്.

 

Latest