Connect with us

Pathanamthitta

പണം വച്ച് ചീട്ടുകളി;പത്ത് പേര്‍ അറസ്റ്റില്‍

വീടിനു ചുറ്റും സി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചായിരുന്നു ചീട്ടുകളി

Published

|

Last Updated

പത്തനംതിട്ട | വീട്ടില്‍ പണം വച്ച് ചീട്ടുകളി നടത്തിയതിന് പത്ത് പേര്‍ അറസ്റ്റില്‍. പെരിങ്ങനാട് കുന്നത്തൂകര ചിറവരമ്പ് വീട്ടില്‍ അഖില്‍ രാജ്(33), ശൂരനാട് സ്വദേശികളായ പടിഞ്ഞാറ്റ കിഴക്ക് അശോക ഭവനത്തില്‍ ആര്‍ അശോകന്‍ (49),കെ സി ടി ജങ്ഷനില്‍ രജീഷ് ഭവനത്തില്‍ ആര്‍ കുഞ്ഞുമോന്‍(40),തെക്കേമുറി പുത്തന്‍പുര പടിറ്റതില്‍ വീട്ടില്‍ ഷഫീഖ്(33), തെക്കേമുറി ചിറയുടെ മുകളില്‍ വീട്ടില്‍ നാസര്‍(47), കിണറു വിളയില്‍ വീട്ടില്‍ ഫിറോസ് ഖാന്‍(38), പോരുവഴി കമ്പലടി ഒല്ലായി വീട്ടില്‍ എം ഷാജഹാന്‍(46), ശൂരനാട് വടക്ക് ചിറയുടെ തെക്കേതില്‍ വീട്ടില്‍ ജോണ്‍സണ്‍(49), പോരുവഴി അമ്പലത്ത് ഭാഗം ചക്കുവള്ളി ചാമവിള വീട്ടില്‍ എം ഷാജിമോന്‍(49), പോരുവഴി അമ്പലത്ത് ഭാഗം എസ് ബദറുദ്ദീന്‍(64) എന്നിവരാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്.

പെരിങ്ങനാട് കുന്നത്തുക്കരയിലുള്ള അഖില്‍ രാജിന്റെ ചിറവരമ്പ് വീട്ടില്‍ വച്ചാണ് ചീട്ടുകളി നടന്നത്. ഇവിടെ നിന്നും ഇരുപത്തി അയ്യായിരത്തോളം രൂപയും ആഡംബര കാറും ഇരുചക്രവാഹനങ്ങളും പോലീസ് പിടികൂടി. വീടിനു ചുറ്റും സി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചായിരുന്നു ചീട്ടുകളി. പരിചയമില്ലാത്തവരോ പോലീസോ വീട്ടിലേക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്. കുറച്ചു നാളുകളായി ഈ വീട് കേന്ദ്രീകരിച്ച് ചീട്ടുകളിയും മറ്റ് സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളും നടക്കുന്നതായി നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ടായിരുന്നു. നേരത്തെയും ഈ വീട്ടില്‍ ചീട്ടുകളി നടന്നതിന് പോലീസ് എത്തി ആളുകളെ പിടികൂടിയ സംഭവമുണ്ടായിട്ടുണ്ട്.
ശനിയാഴ്ച അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന് ചീട്ടുകളി സംഘത്തെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ സംഘത്തെ വീടുവളഞ്ഞു പിടികൂടിയത്. എസ് ഐമാരായ ഷീന, പ്രശാന്ത്, ശരത്, എസ് സി പി ഓമാരായ എസ് വൈ ശ്യാംകുമാര്‍, രാഹുല്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Latest