Connect with us

pink police case

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെന്ന് പിതാവ്

എട്ടുവയസ്സുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം | പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട പെണ്‍കുട്ടിക്ക് ഹൈക്കോടതി നല്‍കാന്‍ നിര്‍ദ്ദേശിച്ച ധനസഹായത്തില്‍ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അച്ഛന്‍ ജയചന്ദ്രന്‍ അറിയിച്ചു. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. എട്ടുവയസ്സുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ അതിക്രമം നേരിട്ട എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി വിധിയുണ്ടായിരുന്നത്. പണത്തിന് വേണ്ടിയല്ല, നീതിക്കായാണ് മകളുടെ പോരാട്ടമെന്നും അന്ന് ജയചന്ദ്രന്‍ പറഞ്ഞിരുന്നു.

Latest