Kerala
പ്രവാസി പെന്ഷന് മൂന്നുമാസമായി കുടിശ്ശിക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കേണ്ടി വരും: മുഖ്യമന്ത്രി
ഇന്‍ഷുറന്‍സ് കമ്പനിക്ക് വലിയ നഷ്ടമുണ്ടായതിനാല്‍ കഴിഞ്ഞ തവണ എടുത്തിരുന്ന ന്യു ഇന്ത്യ ഇന്‍ഷുറന്‍സ് ക്വട്ടേഷന്‍ തന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു
തിരുവനന്തപുരം | പ്രവാസി പെന്ഷന് മൂന്നുമാസത്തെ തുക നല്‍കാനുണ്ടെന്നു മുഖ്യമന്ത്രി വി ഡി സതീശന് നിയമസഭയില്‍ പറഞ്ഞു. ക്ഷേമനിധിയില്‍ അംശാദായം 700 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്നും അതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി സംഘടനകള്‍ കൂടി ഇക്കാര്യത്തില്‍ ഇടപെടണം.
ഇന്‍ഷുറന്‍സ് കമ്പനിക്ക് വലിയ നഷ്ടമുണ്ടായതിനാല്‍ കഴിഞ്ഞ തവണ എടുത്തിരുന്ന ന്യു ഇന്ത്യ ഇന്‍ഷുറന്‍സ് ക്വട്ടേഷന്‍ തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രവാസികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രവാസികളുടെ ചികിത്സാ സുരക്ഷ ലക്ഷ്യമിട്ട് മുന്‍ സര്‍ക്കാരാണ് നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്.
പുതിയ നിരക്ക് അനുസരിച്ച്, 51 മുതല്‍ 60 വയസ്സുവരെ പ്രായപരിധിയിലുള്ള പ്രവാസിക്ക് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് അടക്കേണ്ട പ്രീമിയം തുക 35,664 രൂപയായി. നേരത്തെ ഇതേ പോളിസിക്ക് 13,411 രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്.
Content Highlights: The Chief Minister addressed the Kerala Assembly regarding three months of pending NRI pensions and the necessity of raising NORKA Care insurance premiums. He noted that 700 crore rupees in welfare contributions remain uncollected while insurance firms faced heavy losses. The sharp premium hike has raised concerns among non-resident Keralites.


