Kerala
പി സി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ചു; പ്രദേശത്ത് പ്രതിഷേധവും അഭിവാദ്യവും
ജോര്‍ജിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ, ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ എ ആര്‍ ക്യാമ്പിന് മുന്നിലെത്തി.
തിരുവനന്തപുരം | വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ചു. ജോര്‍ജിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ, ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ എ ആര്‍ ക്യാമ്പിന് മുന്നിലെത്തി. ജോര്‍ജിന് അഭിവാദ്യവുമായി ബി ജെ പി പ്രവര്‍ത്തകരും എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. താലപ്പൊലിയും പുപവൃഷ്ടിയും നടത്തിയാണ് ജോര്‍ജിനെ ബി ജെ പിക്കാര്‍ വരവേറ്റത്.
ജോര്‍ജുമായി എത്തിയ പോലീസ് വാഹനം അമിത വേഗത്തിലാണ് ഓടിച്ചതെന്ന ആരോപണവും ബി ജെ പി ഉന്നയിച്ചു.







