Connect with us

Kerala

പി സി ജോര്‍ജ് ഇന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചേക്കും

വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

ന്യൂഡല്‍ഹി |  ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. ഡല്‍ഹിയിലെത്തിയ പി സി ജോര്‍ജ് ബിജെപിയിലെ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നും ചര്‍ച്ചകള്‍ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.

മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരൊന്നാകെ ബിജെപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.കേരളത്തില്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയില്‍ അംഗത്വം സ്വീകരിക്കാനാണ് സാധ്യത.