Connect with us

Kerala

ഇടുക്കിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നു രോഗിയുമായി തൊടുപുഴയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

തൊടുപുഴ |  ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. ഇടുക്കി അറക്കുളം കരിപ്പിലങ്ങാടുണ്ടായ അപകടത്തില്‍ കെ ചപ്പാത്ത് സ്വദേശി പികെ തങ്കപ്പനാണ് മരിച്ചത്.

ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നു രോഗിയുമായി തൊടുപുഴയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

Latest