Pathanamthitta
മോഷണക്കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍
മൂന്നാര്‍ ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.
പത്തനംതിട്ട | അടൂരിലും കൊടുമണ്ണിലും വ്യാപകമായി മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കസ്റ്റഡിയില്‍. സംഘത്തിലെ തിരുവല്ല കവിയൂര്‍ കൊട്ടൂര്‍ തൈക്കാട് വീട്ടില്‍ വിശാല്‍ റാവത്ത് (22) ന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. അടൂര്‍ ഡിവൈഎസ്പി . കെ പി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നാര്‍ ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.
അടൂരിലെ വിവിധ ക്ഷേത്രങ്ങള്‍, പള്ളികള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലൈറ്റ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മോഷണവും മോഷണശ്രമവും നടത്തിയ സംഘമാണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംഘം മോഷണം നടത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
Content Highlights: Adoor police detained five individuals, including minors, for multiple thefts across Pathanamthitta district. Key suspect Vishal Rawat was formally arrested after the gang was caught in Munnar. They targeted various temples, churches, shops, and a liquor outlet.



