Kerala
ഡോ. വി മീനാക്ഷി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ ഡയറക്ടര്‍
ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശയിലാണ് നടപടി.
തിരുവനന്തപുരം | സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ ഡയറക്ടറായി ഡോ. വി മീനാക്ഷിയെ നിയമിച്ചു. ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശയിലാണ് നടപടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്ക്കാലിക ചുമതലയിലായിരുന്നു മീനാക്ഷി. ഡോ. കെ ജെ റീനയെ മാറ്റിയാണ് തത്സ്ഥാനത്ത് വി മീനാക്ഷിക്ക് സര്‍ക്കാര്‍ ചുമതല നല്‍കിയത്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച കാലത്ത് ഡോ.റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടിരുന്നുവെന്ന് ഉത്തരവിലുണ്ടായിരുന്നു. പദവിയില്‍ അവര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുെ ഹെല്‍ത്ത് സര്‍വീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
Content Highlights: Dr V Meenakshi has been officially appointed as the new Director of the Kerala Health Services Department. The selection was made based on recommendations by a government screening committee following her temporary charge. Further official government orders regarding the post will be released soon.


