Connect with us

National

പാര്‍ലമെന്റ് യൂസര്‍ ഐ.ഡിയും പാസ്വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു; മഹുവക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം

ന്യൂജഴ്സി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ഒരേസമയം ലോഗിന്‍ നടന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മഹുവ പാര്‍ലമെന്റ് യൂസര്‍ ഐ.ഡിയും പാസ്വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്. ന്യൂജഴ്സി, ബെംഗളുരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഒരേസമയം ലോഗിന്‍ നടന്നിട്ടുണ്ട്. വ്യവസായി ഹിരാനന്ദാനിയുടെ മുംബൈ ഓഫീസില്‍ മാത്രമാണ് ഉപയോഗിച്ചതെന്ന മഹുവയുടെ വാദം തെറ്റാണെന്നും ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹുവയ്ക്ക് പിന്തുണയുമായി ഏറെ നാളത്തെ മൗനം വെടിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മഹുവയെ അയോഗ്യയാക്കാനുള്ള നീക്കം നടക്കുന്നതെന്ന് മമത പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ 2024ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അത് ഗുണകരമാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ എം.എല്‍.എമാരെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജന്‍സികളുടെ നടപടിക്കെതിരെയും മമത രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.