Connect with us

union budget 2022

പാർലിമെന്റ് സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് നാളെ

ഇക്കുറിയും സമ്പൂർണ ഡിജിറ്റൽ ബജറ്റാണ് പുറത്തിറക്കുക

Published

|

Last Updated

ന്യൂഡൽഹി | പാർലിമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ആദ്യ ദിനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. സാമ്പത്തിക സർവേ റിപ്പോർട്ട് ലോക്‌സഭയിൽവെക്കും. രണ്ടാം ദിനമായ നാളെ 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് ധന മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ഇക്കുറിയും സമ്പൂർണ ഡിജിറ്റൽ ബജറ്റാണ് പുറത്തിറക്കുക.

കൊവിഡ് വ്യാപന സാഹചര്യത്തിൽ സാമ്പത്തിക ഉത്തേജന നടപടികൾ ഉൾപ്പെടെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സബ്‌സിഡിക്കും മതിയായ തുക വകയിരുത്തുമെന്നാണ് കരുതുന്നത്. ഓട്ടോമൊബൈൽ മേഖലക്കും ചെറുകിട വ്യവസായ മേഖലക്കും കാര്യമായ പദ്ധതികളുണ്ടായേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള പൊടിക്കൈകളുമുണ്ടാകും. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാകും ബജറ്റെന്നാണ് വിലയിരുത്തൽ.

Latest