Connect with us

Kerala

നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാലാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ശൗക്കത്തിന് വേണ്ടി പ്രചാരണത്തിനെത്തി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. നിലമ്പൂര്‍ മുണ്ടേരി ഭാഗത്തെ പ്രചാരണത്തിനാണ് തങ്ങളെത്തിയത്. ഇന്നലെ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു.

മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാലാണ് ഇന്നലെ യു ഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയെന്നും മുസ്ലിം ലീഗിന്റെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും അബ്ബാസലി തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാലാണ് ഇന്നലത്തെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.

 

Latest