Connect with us

Kerala

പാലക്കാട് പതിനൊന്നുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

എടത്തനാട്ടുകര കോട്ടപള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്| പാലക്കാട് പതിനൊന്നു വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുള്ള വിഷമമാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാളെയാണ് സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

യാത്ര പോകാന്‍ താല്‍പര്യമുണ്ടെന്ന് വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും പണം കൊടുത്തിരുന്നില്ല. പണം കൊടുത്തില്ലെങ്കില്‍ യാത്ര പോകാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

 

 

Latest