operation sindoor
ഒടുവില്‍ പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി; ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാര്‍
ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്നാണ് ക്വാജ ആസിഫ് വ്യക്തമാക്കുന്നത്.

ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് നിലപാട് മാറ്റി. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് ക്വാജ ആസിഫ് പറയുന്നു.
ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്നാണ് ക്വാജ ആസിഫ് വ്യക്തമാക്കുന്നത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത്. നീതി നടപ്പാക്കിയെന്ന് എക്‌സില്‍ ഇന്ത്യന്‍ സൈന്യം കുറിച്ചു. ഇന്ത്യന്‍ സായുധ സേനയാണ് അര്‍ധരാത്രിക്ക് ശേഷം ആക്രമണം നടത്തിയത്. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ മറുപടി. ബുധനാഴ്ച പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റതായും പാക് സൈന്യവും സ്ഥിരീകരിക്കുന്നു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.