Connect with us

Ongoing News

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തിച്ച ഉടമ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

 

കല്‍പ്പറ്റ|  ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ച കടയുടമ അറസ്റ്റില്‍. വയനാട് തലപ്പുഴയിലാണ് സംഭവം. തലപ്പുഴ ടൗണിലെ
ഗ്രാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റാണ് കടയുടമ വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫ് (29) കത്തിച്ചത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായാണ് കട കത്തിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് സൂപ്പര്‍ മാര്‍ക്കറ്റിനു തീപിടിച്ചത്. അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വന്‍ ദുരന്തമാണ് അന്ന് ഒഴിവായത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉടമ തന്നെയാണ് കട കത്തിച്ചതെന്ന് വ്യക്തമായത്. പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലപ്പുഴ പൊലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ അരുണ്‍ ഷാ, എസ്‌ഐ വിമല്‍ ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ.എസ്. ഷിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest