Connect with us

ICF

റീഡ് ആന്‍ഡ് ലീഡ് റീഡിംഗ് ചാലഞ്ച് സംഘടിപ്പിക്കുന്നു

തിരു നബിയോടുള്ള സ്‌നേഹ പ്രകടനത്തിന്റെ മറ്റു പരിപാടികളും സംഘടിപ്പിക്കും.

Published

|

Last Updated

റീഡിങ് ചാലഞ്ച് പോസ്റ്റര്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രകാശനം ചെയ്യുന്നു

അബുദാബി | ഐ സി എഫ് അന്താരാഷ്ട്ര തലത്തില്‍ റീഡ് ആന്‍ഡ് ലീഡ് എന്ന മുദ്രാവാക്യത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ഐ സി എഫ് മദീന സായിദ് സെക്ടര്‍ നേതൃത്വത്തില്‍ റീഡിങ് ചാലഞ്ച് സംഘടിപ്പിക്കുന്നു.

പ്രവാചക പ്രേമികളിലും പൊതു ജനങ്ങളിലും വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ തിരുനബിയുടെ തിരുപിറവിയുടെ മാസമായ റബീഉല്‍ അവ്വലില്‍ തിരുനബി വിഷയമാകുന്ന ഒരു പുസ്തകമെങ്കിലും വായിക്കുക എന്നതാണ് ചാലഞ്ച്. വായിച്ച പുസ്തകത്തിന്റെ പേരും വയനാനുഭവ ലഘു വിവരണവും നിര്‍ദിഷ്ട വാട്‌സാപ്പ് നമ്പറില്‍ അറിയിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

തിരു നബിയോടുള്ള സ്‌നേഹ പ്രകടനത്തിന്റെ മറ്റു പരിപാടികളും സംഘടിപ്പിക്കും. ഇതു മൂന്നാം തവണയാണ് ഐ സി എഫ് മദീന സായിദ് സെക്ടര്‍ റീഡിങ് ചാലഞ്ച് സംഘടിപ്പിക്കുന്നത്.

 

 

---- facebook comment plugin here -----

Latest