Connect with us

Kozhikode

വണ്‍ വേഡ് ബുക് ക്ലബ്: മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഈ മാസം 30 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

Published

|

Last Updated

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയുടെ പ്രസിദ്ധീകരണ- ഗവേഷണ വിഭാഗം മലൈബാര്‍ ഫൗണ്ടേഷന്റെ പുതിയ സംരംഭമായ വണ്‍ വേഡ് ബുക് ക്ലബ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ മാസം 30 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

മലൈബാര്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ നിശ്ചിത ശതമാനം വിലക്കുറവ്, മലൈബാര്‍ സംഘടിപ്പിക്കുന്ന സംരഭങ്ങളില്‍ ഫീസിളവ്, തുടങ്ങിയവയാണ് ക്ലബ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍.
കൂടാതെ, മാസാന്തം ക്ലബ് അംഗങ്ങള്‍ക്കായി പുസ്തക ചര്‍ച്ച സംഘടിപ്പിക്കും.

അംഗങ്ങളില്‍ നിന്ന് 12 പേര്‍ക്ക് പുസ്തക ചര്‍ച്ചയില്‍ വിഷയാവതരണം നടത്താനുള്ള അവസരം നല്‍കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് സമ്മാനങ്ങളും നല്‍കും. മറ്റുള്ള അംഗങ്ങള്‍ക്കും ഇടപെടല്‍ അവസരവും ലഭിക്കും. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് ക്ലബിന്റെ പ്രവര്‍ത്തന കാലാവധി. ഒരു വര്‍ഷത്തേക്ക് 100 രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ്. ഫോണ്‍: 7034 022 055

 

 

 

Latest