Connect with us

congress

ഒരു കുടുംബത്തിന് ഒരു ടിക്കറ്റ്, ഭാരത യാത്ര; തിരിച്ചുവരവിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്

ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നത് അംഗീകരിക്കപ്പെട്ടെങ്കിലും ഗാന്ധി കുടുംബത്തിന് ഇളവ് ബാക്കിവെച്ചിട്ടുണ്ട്.

Published

|

Last Updated

ഉദയ്പൂര്‍ | ഒരു വ്യക്തിക്ക് ഒരു സ്ഥാനം, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് അടക്കമുള്ള വമ്പന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിവിരിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഭാരത് ജോരോ യാത്ര എന്ന ഭാരതപര്യടനത്തിനും തീരുമാനമായി.

ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നത് അംഗീകരിക്കപ്പെട്ടെങ്കിലും ഗാന്ധി കുടുംബത്തിന് ഇളവ് ബാക്കിവെച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമായി സജീവ പാര്‍ട്ടി അംഗമാണെങ്കില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് മത്സരിക്കാമെന്ന വ്യവസ്ഥയാണുള്ളത്. ഇതുപ്രകാരം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് മത്സരിക്കാം.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രാഷ്ട്രീകാര്യസമിതി രൂപവത്കരിക്കാന്‍ തീരുമാനമായി. പാര്‍ലിമെന്ററി ബോര്‍ഡ് വേണമന്ന ജി23 ഗ്രൂപ്പിന്റെ നിര്‍ദേശത്തിന് പകരമായാണിത്. കോണ്‍ഗ്രസിന് പകരമായി ഒരു പ്രാദേശിക പാര്‍ട്ടിയും ഉയര്‍ന്നുവരില്ലെന്ന് എ എ പിയെ പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ചിന്തന്‍ ശിവിര്‍ തള്ളിക്കളഞ്ഞു.

Latest