Connect with us

Kerala

കണ്ണൂരില്‍ ക്ഷേത്രോല്‍സവ സദ്യയില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ഒരു മരണം; 300 ഓളം പേര്‍ ചികിത്സയില്‍

മട്ടന്നൂര്‍ പോലീസ് കേസെടുത്തു

Published

|

Last Updated

കണ്ണൂര്‍ |  മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. സദ്യ കഴിച്ച 300ലധികം പേര്‍ ചികിത്സയിലാണ്. പേരാവൂര്‍ പൂവത്തുംകണ്ടി വിജയന്‍ (70) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് വിജയന്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്ന് കണ്ടെത്തിയത്.

കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ച 300 ലധികം പേരാണ് കണ്ണൂര്‍,തലശ്ശേരി,മട്ടന്നൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.

 

---- facebook comment plugin here -----

Latest