Connect with us

National

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്

Published

|

Last Updated

മുംബൈ |  ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മുതിര്‍ന്ന താരമായ ശിഖര്‍ ധവാന്‍ ക്യാപ്റ്റനും ശ്രേയ്യസ് അയ്യര്‍ വൈസ് ക്യാപ്റ്റനുമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടാണ് സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്ന്ത.

മറ്റൊരു വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയും ടീമില്‍ ഇടം കണ്ടിട്ടുണ്ട്.അടുത്ത മാസം ട്വന്റി 20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കി കൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്