Connect with us

mayor arya rajendran

മേയറോട് മോശമായ പെരുമാറ്റം; കെ എസ് ആര്‍ ടി സി എം ഡി ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും

വിശദമായി അന്വേഷണം നടത്തിയശേഷം നടപടി മതിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ഡ്രൈവര്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി എം ഡി ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.

ഡ്രൈവര്‍ക്കെതിരെ വിശദമായി അന്വേഷണം നടത്തിയശേഷം നടപടി സംബന്ധിച്ച് തീരുമാനം മതിയെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശം. കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗമാണ് മേയറുടെ പരാതിയില്‍ പരിശോധന നടത്തുന്നത്. ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എയും പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ പൊലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ച് ഡ്രൈവര്‍ മേയര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പോലീസ്.