Connect with us

Malappuram

നൂറെ ഇക്സീര്‍' മീലാദ് ഫെസ്റ്റ് ശനിയാഴ്ച മഅദിന്‍ ക്യാമ്പസില്‍

സമസ്ത ജില്ലാ സെക്രട്ടറി പി  ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം |  മഅദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ ശനിയാഴ്ച വൈകുന്നേരം 6.30 ന് സ്വലാത്ത് നഗറില്‍ നൂറെ ഇക്സീര്‍ മീലാദ് ഫെസ്റ്റ് നടക്കും. സമസ്ത ജില്ലാ സെക്രട്ടറി പി  ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും.

കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കുന്ന മദ്ഹ്ഗീതങ്ങള്‍, നഅ്തേശരീഫ്, മാപ്പിളപ്പാട്ട്, രിഫാഈ നശീദ എന്നിവ നടക്കും. ഗായകരായ നിയാസ് കാന്തപുരം, ശമ്മാസ് കാന്തപുരം, മജീദ് ഓമാനൂര്‍, മുഹമ്മദ് റസ എന്നിവര്‍ നേതൃത്വം നല്‍കും. സയ്യിദ് അഹ്മദ് കബീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാവും.

 

Latest