Connect with us

Kerala

കോണ്‍ഗ്രസുമായി രാഷട്രീയ സഖ്യമില്ല; സിപിഎം രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം

നാല് പേര്‍ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു..

Published

|

Last Updated

കണ്ണൂര്‍ | കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യമില്ലെന്ന് യെച്ചൂരി ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് കരട് രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചു.

ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങള്‍ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടന്നു. നാല് പേര്‍ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു..

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടില്‍ പശ്ചിമ ബംഗാള്‍ ഘടകം ഉറച്ചു നിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്. മറ്റു പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച വേണ്ട വിഷയമായതിനാലാണ് കേരള മാതൃക രാഷട്രീയ അടവു നയമാക്കി മാറ്റാത്തത്.