Connect with us

MV GOVINDAN

ജെ ഡി എസ് ഇടതു മുന്നണിയില്‍ തുടരുന്നതില്‍ ധാര്‍മിക പ്രശ്‌നമില്ല: സി പി എം

ദേശീയ നേതൃത്വത്തെ തള്ളിക്കളഞ്ഞാണു സംസ്ഥാന ഘടകം നിലനില്‍ക്കുന്നത്

Published

|

Last Updated

പാലക്കാട് | കേരളത്തില്‍ ജെ ഡി എസ് ഇടതു മുന്നണിയില്‍ തുടരുന്നതില്‍ ധാര്‍മിക പ്രശ്‌നമി ല്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ജെ ഡി എസ് ദേശീയ നേതൃത്വം എന്‍ ഡി എ മുന്നണിയില്‍ ചേര്‍ന്നതിനെ തള്ളിക്കളഞ്ഞ് ഇടതു മുന്നണിയോടൊപ്പം നില്‍ക്കുമെന്നു കേരളാ ഘടകം പ്രഖ്യാപിച്ചിരിക്കുന്നു. ദേശീയ നേതൃത്വത്തെ തള്ളിക്കളഞ്ഞ സംസ്ഥാന ഘടകത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് അവരുടെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി പി എമ്മിനെ പൊതു ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം. പഴയ കോ ലീ ബി സഖ്യത്തിലേക്ക് കാര്യ ങ്ങള്‍ നീങ്ങുന്നു. സി പി എമ്മിന്റെ മുഖ്യശത്രു ബി ജെ പിയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി ജെ പിക്കെതിരായ വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി പി എമ്മിന്റേത്.

ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കേണ്ട സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടി കളു മായി കോണ്‍ഗ്രസിന് യോജിപ്പിലെത്താനാവുന്നില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ അതാണ്. ബി ജെ പിയെ തകര്‍ക്കണമെങ്കില്‍ ബി ജെ പി വിരുദ്ധ വിഭാഗങ്ങളെ ഏകോപിപ്പിക്കണം. അതില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ്. ബി ജെ പിയും യു ഡി എഫും പരസ്പരം സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.