Connect with us

a r nagar bank issue

ഇ ഡി അന്വേഷണം വേണ്ട; സഹകരണ മേഖലയെ തകര്‍ക്കാന്‍ കെ ടി ജലീല്‍ സഹായിക്കുന്നു: രമേശ് ചെന്നിത്തല

പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  എആര്‍ നഗര്‍ ബേങ്ക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍രെ അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെയും മുസ്ലീം ലീഗിനേയും ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു.

ഇഡി അന്വേഷണക്കാര്യത്തിലെ സിപിഎമ്മിനുള്ളിലെ വിരുദ്ധ നിലപാടുകള്‍ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാന്‍ സഹകരണ വകുപ്പുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് കെ ടി ജലീല്‍ എടുക്കുന്നത്. കോണ്‍ഗ്രസ് മാര്‍ഗരേഖ കാലോചിത നടപടിയാണ്. പാര്‍ട്ടിക്കത് ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.