neymar jr
നെയ്മറും സഊദിയിലേക്ക്; അല്‍ ഹിലാലിനായി പന്ത് തട്ടും
ഹിലാലിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ നെയ്മര്‍ സ്വീകരിച്ചുവെന്നാണ് വാര്‍ത്തകള്‍.
പാരീസ്/ റിയാദ് | ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറും സഊദി അറേബ്യന്‍ ക്ലബിലേക്ക്. അല്‍ ഹിലാലിനായി അദ്ദേഹം പന്ത് തട്ടുമെന്നാണ് വാര്‍ത്തകള്‍. 90 ദശലക്ഷം യൂറോ ആണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തത്.
ഹിലാലിന്റെ വാഗ്ദാനം നെയ്മറുടെ ക്ലബ് പാരീസ് സെയ്ന്റ് ജര്‍മൈന്‍ (പി എസ് ജി) സ്വീകരിച്ചെന്ന് ബ്രസീല്‍ മാധ്യമമായ യോല്‍ ഇസ്‌പോര്‍ട്ടെ റിപ്പോര്‍ട്ട് ചെയ്തു. ഹിലാലിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ നെയ്മര്‍ സ്വീകരിച്ചുവെന്നാണ് വാര്‍ത്തകള്‍. നെയ്മറുടെ പിതാവ് ചര്‍ച്ചകള്‍ക്കായി സഊദിയിലേക്ക് പറന്നിട്ടുണ്ട്.
നെയ്മറിന് 100 മില്യന്‍ യൂറോയാണ് വാഗ്ദാനം ചെയ്തതെന്നും അതല്ല 80 മില്യന്‍ യൂറോ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 50 മില്യന്‍ യൂറോയാണ് പി എസ് ജി ഒരു വര്‍ഷം നെയ്മറിന് നല്‍കുന്നത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിരവധി യൂറോപ്യന്‍ താരങ്ങളും നിലവില്‍ സഊദി ലീഗില്‍ കളിക്കുന്നുണ്ട്.



