Connect with us

Business

വസ്തു വാങ്ങുന്നവരും വാഹനം എടുക്കുന്നവരും അറിഞ്ഞിരിക്കാൻ: പാൻ നിയമങ്ങളിൽ ഏപ്രിൽ ഒന്ന് മുതൽ വൻ മാറ്റം

നിലവിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമെങ്കിലും, പുതിയ നിയമപ്രകാരം മറ്റ് അനുബന്ധ രേഖകൾ കൂടി നിർബന്ധമാക്കും

Published

|

Last Updated

ന്യൂഡൽഹി | ഏപ്രിൽ 1 മുതൽ പാൻ കാർഡ് (PAN Card) അപേക്ഷകൾക്കും തിരുത്തലുകൾക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. നിലവിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമെങ്കിലും, പുതിയ നിയമപ്രകാരം മറ്റ് അനുബന്ധ രേഖകൾ കൂടി നിർബന്ധമാക്കും. കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള കോമൺ സർവീസ് സെന്ററുകളാണ് (CSC) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പ്രധാന മാറ്റങ്ങൾ

  • അധിക രേഖകൾ നിർബന്ധം: 2026 ഏപ്രിൽ 1 മുതൽ ആധാർ കൂടാതെ ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐ ഡി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയിൽ ഒന്ന് കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടി വരും:
  • പേരിലെ മാറ്റം: പാൻ കാർഡിലെ പേര് ആധാറിലെ പേരുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അത് നീക്കം ചെയ്യും. ആധാറിലുള്ള പേര് മാത്രമായിരിക്കും ഇനി മുതൽ പാൻ കാർഡിലും ഉണ്ടാവുക.
  • പുതിയ അപേക്ഷാ ഫോമുകൾ: നിലവിലുള്ള അപേക്ഷാ ഫോമുകൾക്ക് പകരം പുതിയ ഫോമുകൾ ഏപ്രിൽ 1 മുതൽ നിലവിൽ വരും. പഴയ ഫോമുകൾ അതിനുശേഷം സ്വീകരിക്കില്ല.

സാമ്പത്തിക ഇടപാടുകളിലെ മാറ്റങ്ങൾ

പുതിയ ആദായനികുതി കരട് നിയമങ്ങൾ പ്രകാരം പാൻ കാർഡ് വിവരങ്ങൾ നൽകേണ്ട ഇടപാടുകളുടെ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

  • സ്ഥാവര വസ്തുക്കൾ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ പാൻ നൽകേണ്ട പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി.
  • 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങൾ വാങ്ങുമ്പോൾ പാൻ നിർബന്ധമാണ്.
  • ഹോട്ടലുകളിൽ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്കും പാൻ കാർഡ് നൽകണം.

Summary

From April 1, 2026, applying for or updating a PAN card will require additional documents like a birth certificate or voter ID, as Aadhaar-only applications will be discontinued. The name on the PAN card must strictly match the Aadhaar record, and new application forms will be introduced. Additionally, the threshold for quoting PAN in property transactions has been increased to ₹20 lakh, alongside new limits for vehicle and hotel payments.

---- facebook comment plugin here -----

Latest