National
നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 1,450 കവിഞ്ഞു; 6,000 പേര്‍ ഇപ്പോഴും കാണാമറയത്ത്
റസുവയിലെ അപ്പര്‍ തൃശൂലി-1 ജലവൈദ്യുത പദ്ധതിയുടെ ഭാഗങ്ങളില്‍ നിന്നടക്കം നിരവധി മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.
കാഠ്മണ്ഡു | നേപ്പാളിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ 1,450 കവിഞ്ഞു. ദുരന്തം നടന്ന് നാല് ആഴ്ചകള്‍ പിന്നിടുമ്പോഴും കാണാതായ 6,000-ത്തോളം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ആഗസ്റ്റ് 26-നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ചിത്വാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 367 മൃതദേഹങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.
റസുവയില്‍ നിന്ന് 236 പേരുടെയും, കിഴക്കന്‍ നവല്‍പരസിയില്‍ നിന്ന് 232 പേരുടെയും, പടിഞ്ഞാറന്‍ നവല്‍പരസിയില്‍ നിന്ന് 222 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
റസുവയിലെ അപ്പര്‍ തൃശൂലി-1 ജലവൈദ്യുത പദ്ധതിയുടെ ഭാഗങ്ങളില്‍ നിന്നടക്കം നിരവധി മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.
തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയിലുള്ള മൃതദേഹങ്ങളുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച ശേഷം താത്്കാലികമായി സംസ്‌കരിക്കുകയാണ്. ഇതുവരെ 110 മൃതദേഹങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞത്.





