Connect with us

National

വിമാനത്താവളത്തിലേക്ക് പോകവെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂ അംഗം വാഹനാപകടത്തില്‍ മരിച്ചു

എതിര്‍ദിശയില്‍ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

|

Last Updated

മുംബൈ | മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂ അംഗത്തിന് ദാരുണാന്ത്യം.34 കാരിയായ കൈനൂര്‍ മിസ്ട്രിയാണ് മരണപ്പെട്ടത്.
വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകവെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിസ്ട്രിയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈനൂറിന് അഞ്ച് വയസുള്ള ഒരു മകനുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന യുവതി ഒറ്റക്കാണ് മകനെ വളര്‍ത്തിയിരുന്നത്. കൈനൂറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.

 

 

Latest