Connect with us

Kerala

ഐജ ആര്‍ മഹേഷിന്റെ സഹോദരൻ മരിച്ച നിലയിൽ

ഇന്നലെയാണ് ഷാര്‍ജയില്‍ നിന്ന് അര്‍ജുന്‍ മംഗലാപുരത്തെത്തിയത്.

Published

|

Last Updated

കാസര്‍കോട്| നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍ മഹേഷിന്റെ സഹോദരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പൂച്ചക്കാട് സ്വദേശി അര്‍ജുന്‍ മഹേഷ് (24) ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയിലാണ് അര്‍ജുനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഷാര്‍ജയില്‍ നിന്ന് അര്‍ജുന്‍ മംഗലാപുരത്തെത്തിയത്.

നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയാണ് കാസര്‍കോട് പൂച്ചക്കാട് സ്വദേശിയായ ഐജ ആര്‍ മഹേഷ്. ജൂണ്‍ രണ്ടിനാണ് ഐജയെ പാലാ ബ്രില്യന്‍സ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlights:
Arjun Mahesh, brother of NEET student Aija R Mahesh, was found dead in a lodge room in Mangalore. Aija had committed suicide at her Pala hostel after the NEET exam cancellation. Arjun had arrived in Mangalore from Sharjah yesterday before taking the tragic step.

---- facebook comment plugin here -----