Connect with us

Kerala

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മരിച്ചവരുടെ വീടുകളിലെത്തി അന്വേഷണ സംഘം മൊഴിയെടുക്കും

ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നീട് കര്‍ണാടക കൂര്‍ഗിലെ ഇജാസിന്റെയും പാലക്കാട് സ്വദേശിനി ഗോപികയുടെയും വീടുകളില്‍ പോകും.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നീട് കര്‍ണാടക കൂര്‍ഗിലെ ഇജാസിന്റെയും പാലക്കാട് സ്വദേശിനി ഗോപികയുടെയും വീടുകളില്‍ പോകും.

പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് ഉള്‍പ്പെടെ സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സുഹൈലിനു പുറമെ സഹയാത്രികരായ നിനവ്, ജോയല്‍ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

അപകട നേരത്തെ നിര്‍ണായക വിവരങ്ങള്‍ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു.

Content Highlights: The investigation team will visit the homes of the deceased to record statements regarding the tragic Mini Cooper accident at Nedumbassery. Police are gathering crucial evidence to determine the exact sequence of events leading to the crash. Further action will follow the detailed witness inquiries.

 

---- facebook comment plugin here -----

Latest