Connect with us

Organisation

എസ് എസ് എഫ് തിരുവനന്തപുരം ജില്ലക്ക് നവസാരഥികൾ

സിദ്ധീഖ് ജൗഹരി (പ്രസിഡന്റ്‌) നൗഫൽ (ജനറൽ സെക്രട്ടറി) ഹുസൈൻ മദനി (ഫിനാൻസ് സെക്രട്ടറി) ഭാരവാഹികൾ.

Published

|

Last Updated

പൂന്തുറ | 2023-24 വർഷത്തേക്കുള്ള എസ് എസ് എഫ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. പരുത്തിക്കുഴി റാമി പ്ലാസയിൽ നടന്ന ജില്ല സ്റ്റുഡന്റ്സ് കൗൺസിലിൽ റിട്ടേണിംഗ് ഓഫീസർ ഫിർദൗസ് സഖാഫി (എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി) ഭാരവാഹി പ്രഖ്യാപനം നടത്തി.

എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ നസ്റുദ്ധീൻ ആലപ്പുഴ ,ത്വാഹ മഹ്ളരി ആലംകോട്, സക്കരിയ്യ മലപ്പുറം സംസാരിച്ചു. എസ് എസ് എഫ് മുൻ ജില്ലാ പ്രസിഡന്റ്‌ ഷാഹുൽ സഖാഫി, മുൻ സ്റ്റേറ്റ് സെക്രട്ടറി ഷാഫി വള്ളക്കടവ് , ഷാൻ സഖാഫി, റിയാസ് ആറ്റിങ്ങൽ സംബന്ധിച്ചു.

ഭാരവാഹികൾ 

പ്രസിഡന്റ്‌: സിദ്ധീഖ് ജൗഹരി , ജനറൽ സെക്രട്ടറി : നൗഫൽ , ഫിനാൻസ് സെക്രട്ടറി : ഹുസൈൻ മദനി സെക്രട്ടറിമാർ: ഷാഫി, അബ്‌ദുല്ല ഫാളിലി,ഹിഷാം, ഷഹീദ്, ഫായിസ്, റിയാസ് സഖാഫി, മുഹമ്മദ്‌ ജസീം, അൻഷാദ് ജൗഹരി, സിറാജ്.

സെക്രട്ടേറിയറ്റ് അംഗങ്ങൾ : PSM നസഫി തങ്ങൾ, മുഹമ്മദ്‌ റിയാസ്. പ്രവർത്തക സമിതി അംഗങ്ങൾ : ജുനൈദ് ജൗഹരി, ഖലീൽ സൈനി, നൗഫൽ സഖാഫി, അനസ്, ആദിൽ ജൗഹരി, അൽത്താഫ്, മുസ്തഫ, യാസീൻ മുസ്‌ലിയാർ, മുഹമ്മദ്‌ മുഈനി

Latest