narcotic jihad
നാര്‍ക്കോട്ടിക് ജിഹാദ് വിവാദം : സിപിഎമ്മിന്റേത് വര്‍ഗീയത വളര്‍ത്തുന്ന നിലപാടെന്ന് എം കെ മുനീര്‍
മന്ത്രി വി എന്‍ വാസവന്‍ വോട്ട് ബേങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോഴിക്കോട് | നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സിപിഎമ്മിന്റേത് വിഷലിപ്ത നിലപാടെന്ന് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റേത് വര്‍ഗീയത വളര്‍ത്തുന്ന നിലപാടാണ്. മന്ത്രി വി എന്‍ വാസവന്‍ വോട്ട് ബേങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് എ വിജയരാഘവന്‍ ഇന്നലെ പറഞ്ഞിരുന്നു. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകള്‍ മതത്തിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നും എ വിജയരാഘവന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം കെ മുനീര്‍
---- facebook comment plugin here -----