Connect with us

Kerala

രണ്ടര വയസുകാരിയുടെ ദുരൂഹ മരണം ; പിതാവ് കസ്റ്റഡിയില്‍

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്

Published

|

Last Updated

മലപ്പുറം | മലപ്പുറം കാളികാവില്‍ രണ്ടരവയസുകാരിയുടെ ദുരൂഹ മരണത്തില്‍ പിതാവ് മുഹമ്മദ് ഫായിസ് പോലീസ് കസ്റ്റഡിയില്‍. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ഫാരിസിന്റെ മകള്‍ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടിരുന്നു. പിതാവ് കുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ ഷഹബത്തിന്റെ ബന്ധുക്കളുടെ പരാതി. കുട്ടിയെ അലമാരയിലേക്കും കട്ടിലിലേക്കും വലിച്ചെറിഞ്ഞുവെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

---- facebook comment plugin here -----

Latest